Tuesday, September 16, 2008

ഗാറ്റെ നീഗ്രൊ മെര്‍ലൊട്ട്

ആദ്യതെ പോസ്റ്റ് അല്ലെ, അയിശ്വര്യമായിട്ടു തന്നെ തുടങാം എന്നു കരുതി. ഒരു കുപ്പി ഒക്കെ പൊട്ടിക്കാതെ മലയാളിക്കു എന്തു ആഘൊഷം, അപ്പൊ ആദ്യതെ പോസ്റ്റ് ഒരു കുപ്പിയെ തന്നെ പറ്റി ആവട്ടെ, അല്ലെ?
'മധുലോക' ദ് ലിക്കര്‍ ബൊതിക് - വൈന്‍ മേടിക്കാന്‍ ഇപ്പൊ ഈയുള്ളൊന്‍ സ്തിരം പോകുന്നതു അവിടെക്കാ. ഇത്തവണ, കുറെ നേരം എല്ലാ ഐറ്റത്തെയും വായില്‍ നോക്കി നടന്ന് അവസാനം ഗാറ്റെ നീഗ്രൊ മെര്‍ലൊട്ടില്‍ പൊയി കൈ വച്ചു. ഇവന്‍ ചിലിയില്‍ നിന്നും വരുന്നവനാ - 2006 വിന്റെജ്.  
ചിലിലെ പഴക്കം ചെന്ന (ആഡ്യത്തം ഉള്ള) ലേബലുകളില്‍ ഒന്നാണു ഗാറ്റെ നീഗ്രൊ. സാന്‍ പെഡ്രൊ ആണു ഇവന്റെ തറവാട്. ഇവന്‍ ഒരു 'മീഡിയം ബോഡി' വൈന്‍ ആണു. പൊതുവെ ഫ്രുട്ട് ഫൊറ്വേര്‍ഡ് ആണു ഇവന്റെ സ്വാദ്. അധികം കോംപ്ളെക്സ് അല്ലാത്ത ഘടന, ജാമ്മി പഴത്തിന്റെ ടേസ്റ്റ് മുന്നിട്ടു നില്‍ക്കുന്നു. നല്ല സൂര്യപ്രകാസത്തില്‍ വളരുന്നതു കൊന്‍ഡാവണം, ഒരു വെല്‍വെറ്റി എക്സ്പീരിയന്‍സ് ഈ മെര്‍ലൊട്ട് പകര്‍ന്നു തരുന്നു.  
തന്‍ഡൂരി ചിക്കനും ചീസും ഈ വൈനിന്റെ കൂടെ നന്നായി ചേര്‍ന്നു പോകുന്നു - പക്ഷെ, ചന്നാ മസാല അത്റ നല്ല കോംബിനേഷന്‍ ആയിരുന്നില്ല. 545 രൂപ ആണു ഒരു ബോട്ടിലിനു വില. തികച്ചും ന്യായമായ വിലയാണു ഇതു എന്നാണു എന്റെ അഭിപ്രായം. ഫുഡ് ( ഉപദംശം ) ഇല്ലാതെയും കശിക്കാന്‍ പറ്റിയ വൈന്‍ ആണു ഈ വൈന്‍. ഒരു നല്ല എണ്ട്രി ലെവല്‍ വൈന്‍ - പോക്കട്ടിനു അധികം തളര്‍ച്ച വരാതെ, നല്ലോണം ആസ്വദിക്കാന്‍ പറ്റിയ ഒരു വൈന്‍, അതാണു ഗാറ്റെ നീഗ്രൊ മെര്‍ലൊട്ട്.

7 comments:

ജിജ സുബ്രഹ്മണ്യൻ said...

ഐശ്വര്യമായി തുടങ്ങിയതല്ലേ..ഐശ്വര്യമായിട്ട് തന്നെ പൊട്ടിക്കട്ടേ ഒരു തേങ്ങാ..

{{{{{{{{{{{{{0}}}}}}}}}}}}}}}}}}}}}

അതേയ്..ഈ ഫോണ്ട് കളര്‍ ഒന്നു മാറ്റൂ..ഒന്നും വായിക്കാന്‍ പറ്റണില്ല..പോസ്റ്റ് എ കമന്റ് സെക്ഷനില്‍ വന്നാ ഇത്രേം വായിച്ചു മനസ്സിലാക്കീത്..

ജിജ സുബ്രഹ്മണ്യൻ said...

ഹോ ! അപ്പോളേക്കും ലുട്ടു തേങ്ങ്ങാ അടിച്ചിട്ടോ..! അതു ഞാന്‍ കണ്ടില്ലാരുന്നു

Winnie the poohi said...

jay ho jilebi :D :D

നരിക്കുന്നൻ said...

എന്താപ്പൊ പറയാ...കുടി ശ്ശി ല്ലാത്തതോണ്ട് ഒന്നും പറയാനില്ല. ഏതായാലും ബൂലോഗത്തേക്ക് സ്വാഗതം ട്ടോ...

നിരക്ഷരൻ said...

വൈന്‍ അടിച്ച് തുടങ്ങിയതോണ്ടാണോന്നറിയില്ല അവിടവിടെയായി നാക്ക് കുഴയുന്നുണ്ട്. ആംഗലേയത്തില്‍ എഴുതുന്നയാള്‍ മാതൃഭാഷയിലേക്ക് കടന്നതിന്റെ കുഴപ്പം ആകാനും മതി അല്ലേ ? എന്തായാലും ഒന്ന് ശ്രദ്ധിക്കണേ.

അപ്പോ ശരി, ഞാനാ ചിലിയില്‍ നിന്ന് വരുന്ന ഉരുപ്പടി കിട്ടുമോന്ന് നോക്കട്ടെ. വാലറ്റില്‍ 545 ഉലുവാ ഉണ്ടെങ്കില്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍ കുമാരേട്ടനോട് കടം പറയേണ്ടി വരും :) :)

--xh-- said...

ലുട്ടു: നന്ദി... എന്റെ ബ്ലൊഗ് അയിശ്യര്യമായി ഉദ്ഘാടനം ചെയ്തതിനു...
കാന്താരിക്കുട്ടി: മാറ്റി മാറ്റി.. ആ കളര്‍ മാറ്റി :)
winnipoohi: Start learning malayalam soon :)
നരിക്കുന്നൻ: നന്ദി നന്ദി... :) ഇനിയും ഇതുവഴി വരൂ...
നിരക്ഷരന്‍: ഒരുപാടു ശെരിയാക്കാനുണ്‍ഡു എന്റെ ടൈപ്പിംഗ്. തീര്‍ച്ചയായും ശ്രദ്ധിക്കാം. :)

പിരിക്കുട്ടി said...

kollallo vine...
kettittu kothiyakunnu?