Tuesday, November 25, 2008

കണുവ: ഇതു താന്‍ ഡാ മാംഗ്ലൂര്‍ സ്റ്റയില്‍....


മടി എന്ന അസുഖ്ത്തിന്റെ ഉപദ്രവം ആസ്വദിച്ചു ചുമ്മാ എന്റെ ചതുരപ്പെട്ടിയില്‍ ഇരുന്നു സമയം തള്ളി നീക്കിയിരുന്ന എനിക്കു പെട്ടന്നു ഒരു തൊന്നല്‍ - കണുവയില്‍ പോയി ഊണു കഴിക്കണം.  

എന്തായാലും ഒരു വഴിക്കു ഇറങുവല്ലെ, ഒരു കൂട്ടാവട്ടെ എന്നു കരുതി എന്റെ സുഹ്രുത്ത് ജുബിയെയും കൂട്ടി കണുവ തപ്പി ഇറങി - ഈ കണുവ എന്ന പേരു കേട്ടിട്ടുണ്ട് എന്നല്ലാതെ അത്‌ എവിടെയാണെന്നു വലിയ പിടുത്തമൊന്നും ഇല്ലായിരുന്നു. ഓഫീസീന്നു ഇറങിറ്യിട്ടാണ്‌ വഴി അറിയില്ല എന്ന ബോധൊദയം വന്നത്‌. അവസാനം സര്‍ജാപൂര്‍ റൊഡിലെ കുറെ പൊടി തിന്നു മടുത്തപ്പൊ അടുത്തു കണ്ട ഒരു കഫെയില്‍ കയറി അഡ്രസ്സ് തപ്പി എടുത്തു - അങിനെ അവസാനം കണുവയിലെക്കുള്ള ഇടവഴി കണ്ടു പിടിച്ചു.  

ഒരു ഇടവഴിയുടെ അറ്റത്തായി, ഒരു ഫര്‍ണീച്ചര്‍ ഗോഡവുണിന്റെ മുകളില്‍ ആണ്‌ ഈ കണുവ - ഗോവണി കയറി മുകളില്‍ എത്തിയപ്പൊ അതുവരെ അവിടെ എത്താന്‍ എടുത്ത സകല പൊല്ലാപ്പും മറന്നു - നല്ല അടിപൊളി സെറ്റപ്പ്. സെമി-ഓപ്പണ്‍ ആണ്‌ മോത്തം സ്തലം, കൂടാതെ, അടുത്തൊന്നും വലിയ കെട്ടിടങള്‍ ഇല്ല - അതുകൊണ്ടു കാറ്റും വെളിച്ചവും ധാരളം... ഒരു പഴയ വീടിന്റെ പോലെയാണ്‌ കണുവ ഒരുക്കിയിരിക്കുന്നത്. ഞങള്‍ ചെന്നപ്പോ തിരക്കു ആയിട്ടില്ലയിരുന്നു - അതുകൊണ്ടു നല്ലൊരു സീറ്റ് തന്നെ കിട്ടി. മാംഗ്ലൂര്‍ രീതിയിലുള്ള ഭക്ഷണം ആണ്‌ കണുവയിലെ മെനു - രാസവസ്തുക്കള്‍, ക്രിത്രിമ നിറങള്‍ എന്നിവ ഒന്നും ഉപയോഗിക്കാതെയുള്ള പാചകം ഇവിടത്തെ പ്രത്യേകതയാണ്‌. വേറെ ഒരു സ്തലത്തും കാണാത്ത പല വിഭവങളും ഇവിടെ മെനുവില്‍ കണ്‍ടു.  

എന്ത് കഴിക്കണം എന് തീരുമാനിക്കാന്‍ ഞാനും ജുബിയും ശെരിക്കു വിഷമിച്ചു - എല്ലാം കഴിച്ചു നോക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നെങിലും അവസാനം 'സോര്‍ന കാച്ചി'യും കരിമ്പിന്‍ ജ്യൂസും സ്റ്റാര്‍ട്ടര്‍ ആയി ഓര്‍ഡര്‍ ചെയ്തു. സോര്‍ന കാച്ചി - ചേമ്പ് നെടുകെ കനം കുറച്ച് അരിഞ്‌ വറുത്തെടുക്കുന്ന ഒരു പരിപാടി ആണ്‌. കുറേശെ ഇന്‍ജ്ജിയും നാരങയും ചേര്‍ത്ത കരിമ്പിന്‍ ജ്യൂസും സോര്‍ന കാച്ചിയും ഉഗ്രന്‍ ആയിരുന്നു,പക്ഷെ ജുബി പറഞ നാരങ വെള്ളം അത്ര പോരായിരുന്നു.  

മെയിന്‍ കോഴ്സ് ആയി 'സൂര്‍ന പാച്ചി'യും (മീഡിയം സ്പൈസി ആയ ഗ്രേവിയില്‍ പാകപ്പെടുത്തിയ ചേമ്പിന്‍ കഷ്ണങല്‍) 'സല്‍ക്കെ രണ്ഡേരി'യും ( സെമി ഗ്രേവിയില്‍ പാകം ചെയ്ത നെയ്മീന്‍) തിരഞെടുത്തു. മെയിന്‍ കോഴ്സിനുള്ള കറി ഓര്‍ഡര്‍ ചെയ്യുമ്പൊ കൂടെ കഴിക്കാണ്‍ ചോറ്, പാന്‍പോലെ, തവ റൊട്ടി, അരി കൊണ്‍ട് ഒണ്ടാക്കിയ ഒരുതരം ഉണ്‍ട - ഇവയിലെതെങിലും തിരഞ്ഞെടുക്കാം. ഞങള്‍ പാന്‍പോലെ (അരികൊണ്ടു ഉണ്ടാക്കിയ വളരെ നേര്‍മയുള്ള ഒരുതരം അപ്പം) ആണ്‌ കറിയുടെ കൂടെ പറഞ്ഞത്. സൂര്‍ന പാച്ചി ഒരു 'മൗത്ത് വാട്ടറിങ്, ഐ വാട്ടറിങ് ഡിഷ്' എന്ന് പറഞിരുന്നെങിലും കിട്ടിയപ്പൊ അതു ഐ വാട്ടറിങ് ആയിരുന്നില്ല, പക്ഷെ ശെരിക്കും മൗത്ത് വാട്ടറിങ് ആയിരുന്നു. മീന്‍ നല്ല ഫ്രഷ് ആയിരുന്നു - പാകത്തിനു പാചകം ചെയ്ത ആ മീങ്കറിയുടെ ടേസ്റ്റ് ഒന്നു വേറെ തന്നെ.  

ആദ്യം കണ്ട് പിടിക്കാന്‍ ഇച്ചരെ വിഷമമണെങിലും എത്തിപ്പെട്ടാല്‍ ആര്‍ക്കും ഇഷ്ട്പ്പെട്ട് പോകുന്ന ഒരു സ്തലമാണ്‌ കണുവ. നല്ല മാംഗ്ലൂരിയന്‍ ഭക്ഷണം കഴിക്കാന്‍ തോന്നുമ്പൊ തീര്‍ച്ച്യായും പോകാണ്‍ പറ്റിയ ഒരു സ്തലം. ശനിയോ ഞായറോ, വെള്ളിയാഴ്ച്ച വൈകുന്നേരമൊ പോകുവാണെല്‍ നെരെത്തെ ബുക്ക് ചെയ്യുന്നതു നന്നായിരിക്കും - ഞാന്‍ ഇപ്പൊ ഇടത്തിടെ അവിടെ പോകറുണ്‍ട്‌...  

Kanua 
Near Wipro Headquarters 
Kaikondanahally 
Sarjapur Road 
PH: 65374471