Thursday, September 25, 2008

ആറുമണി നേരമായാല്‍

ഇത്തവണ ഒരു പാട്ട് ആണു പോസ്റ്റ് - മുല്ലയിലെ 'ആറുമുഖം' എന്ന പാട്ടിനെ ഒന്നു മാറ്റി എടുത്ത ഒരു പാരഡി... വെള്ളമടി ഒരു ദേശീയൊത്സവമായി ആഘൊഷിക്കുന്ന എല്ലാ കേരളീയര്‍ക്കും വേണ്‍ഡി ഇതാ - 'ആറുമണി നേരമായാല്‍'

BAR_aarumukham_par...

Wednesday, September 17, 2008

ഓലന്‍ - ബാച്ചിലര്‍ സ്റ്റൈല്‍.

ബാംഗ്ലൂരില്‍ നിന്നു നാട്ടിപോണെന്റെ ഒരാഴ്ച മുന്ന് അമ്മയെ വിളിച്ചു പറയും എന്തൊക്കെ കൂട്ടാന്‍ വേണം എന്ന് - അതില്‍ സ്തിരം ഒരു ഐറ്റം ആണു ഓലന്‍. അല്പം മനസ്സു വച്ചാ, നമുക്കു ഇവിടെ പാചകം ചെയ്യാം ഇതു. ഒരു സിമ്പിള്‍ കൂട്ടാന്‍, പക്ഷെ കിഡിലം ടേസ്റ്റ് (പാചകം ചെയ്യേണ്‍ഡപോലെ ചെയ്താല്‍ ;) ), അധികം എരിവൊ പുളിയൊ ഇല്ലാതതതു കൊണ്‍ഡു മലയാളി അല്ലാതത സഹ മുറിയന്മാര്‍കും ധൈര്യമായി ഇത് വിളമ്പാം.
ചേരുവകള്‍:
നല്ല കുമ്പളങ - ഇടത്തരം ഒന്ന്. തേങാപാല്‍ - ഒരു പാക്കറ്റ് ( ഹോം മെയ്ഡ് ആണു ഞാന്‍ ഉപയോഗിക്കാറ്) ഉണക്ക വന്‍ പയര്‍ - ഒരു പിടി (പിടിടെ അളവു കുമ്പളങെടെ വലുപ്പം പോലെ അഡ്ജസ്റ്റ് ചെയ്യുക) പച്ച മുളക് - 3-4 എണ്ണം. കറിവേപ്പില - ഒരു തണ്ടു. വെളിച്ചെണ്ണ - 2-3 ടേബിള്‍ സ്പൂണ്‍. ഉപ്പ് - സ്വാദിനു.
തയ്യാറാക്കുന്ന വിധം:
വന്‍പയര്‍ 4-5 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. (വേണമെങില്‍ രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇടാം) കുമ്പളങ തൊലി കളഞ്ഞു ചെറുതായി, കനം കുറച്ചു അരിയുക. ഒരു പ്രഷര്‍ കുക്കറില്‍ കുമ്പളങയും പയറും കീറിയ പച്ച മുളകും,ഉപ്പും എടുത്ത്, കഷ്ണങള്‍ മുങാന്‍ പാകത്തിനു വെള്ളം ചേര്‍ത്തു അടുപ്പത്തു വക്കുക. പയര്‍ വേവുന്നതു വരെ ഇതു കുക്കറില്‍ പാചകം ചെയ്യുക. അതിനു ശേഷം ഒരു ചീനചട്ടിയിലെക്കു ഇതു പകര്‍ത്തി, ചെറു തീയില്‍ വച്ചു ഇളക്കികൊണ്‍ഡിരിക്കുക. (കുമ്പളങ വേവുമ്പൊ വെള്ളം പുറത്തെക്കു വരും - അതിനാല്‍ വെള്ളം കുറചു മാത്രം ചെര്‍ത്താല്‍ മതി. ) കൂട്ടാന്‍ നല്ലോണം തിളച്ചു കുറുകിത്തുടങുമ്പൊള്‍ എകദേശം കാല്‍ പാക്കറ്റ് തേങാപ്പാല്‍ ഒഴിച്ചു ഇളക്കി അടുപ്പില്‍ നിന്നു ഇറക്കി വക്കുക. അതിലേക്കു വെളിച്ചെണ്ണയും കറിവെപ്പിലയും ചേര്‍ത്തു ഇളക്കി കുറച്ചു നേരം മൂടി വക്കുക. നല്ല സ്വാദിഷ്ടമായ ഓലന്‍ റെഡി. ( കുറച്ചു കൈപുണ്യം ഉന്‍ഡെങില്‍ കൂട്ടാന്‍ അസ്സലാവും - ഉറപ്പ് )

Tuesday, September 16, 2008

ഗാറ്റെ നീഗ്രൊ മെര്‍ലൊട്ട്

ആദ്യതെ പോസ്റ്റ് അല്ലെ, അയിശ്വര്യമായിട്ടു തന്നെ തുടങാം എന്നു കരുതി. ഒരു കുപ്പി ഒക്കെ പൊട്ടിക്കാതെ മലയാളിക്കു എന്തു ആഘൊഷം, അപ്പൊ ആദ്യതെ പോസ്റ്റ് ഒരു കുപ്പിയെ തന്നെ പറ്റി ആവട്ടെ, അല്ലെ?
'മധുലോക' ദ് ലിക്കര്‍ ബൊതിക് - വൈന്‍ മേടിക്കാന്‍ ഇപ്പൊ ഈയുള്ളൊന്‍ സ്തിരം പോകുന്നതു അവിടെക്കാ. ഇത്തവണ, കുറെ നേരം എല്ലാ ഐറ്റത്തെയും വായില്‍ നോക്കി നടന്ന് അവസാനം ഗാറ്റെ നീഗ്രൊ മെര്‍ലൊട്ടില്‍ പൊയി കൈ വച്ചു. ഇവന്‍ ചിലിയില്‍ നിന്നും വരുന്നവനാ - 2006 വിന്റെജ്.  
ചിലിലെ പഴക്കം ചെന്ന (ആഡ്യത്തം ഉള്ള) ലേബലുകളില്‍ ഒന്നാണു ഗാറ്റെ നീഗ്രൊ. സാന്‍ പെഡ്രൊ ആണു ഇവന്റെ തറവാട്. ഇവന്‍ ഒരു 'മീഡിയം ബോഡി' വൈന്‍ ആണു. പൊതുവെ ഫ്രുട്ട് ഫൊറ്വേര്‍ഡ് ആണു ഇവന്റെ സ്വാദ്. അധികം കോംപ്ളെക്സ് അല്ലാത്ത ഘടന, ജാമ്മി പഴത്തിന്റെ ടേസ്റ്റ് മുന്നിട്ടു നില്‍ക്കുന്നു. നല്ല സൂര്യപ്രകാസത്തില്‍ വളരുന്നതു കൊന്‍ഡാവണം, ഒരു വെല്‍വെറ്റി എക്സ്പീരിയന്‍സ് ഈ മെര്‍ലൊട്ട് പകര്‍ന്നു തരുന്നു.  
തന്‍ഡൂരി ചിക്കനും ചീസും ഈ വൈനിന്റെ കൂടെ നന്നായി ചേര്‍ന്നു പോകുന്നു - പക്ഷെ, ചന്നാ മസാല അത്റ നല്ല കോംബിനേഷന്‍ ആയിരുന്നില്ല. 545 രൂപ ആണു ഒരു ബോട്ടിലിനു വില. തികച്ചും ന്യായമായ വിലയാണു ഇതു എന്നാണു എന്റെ അഭിപ്രായം. ഫുഡ് ( ഉപദംശം ) ഇല്ലാതെയും കശിക്കാന്‍ പറ്റിയ വൈന്‍ ആണു ഈ വൈന്‍. ഒരു നല്ല എണ്ട്രി ലെവല്‍ വൈന്‍ - പോക്കട്ടിനു അധികം തളര്‍ച്ച വരാതെ, നല്ലോണം ആസ്വദിക്കാന്‍ പറ്റിയ ഒരു വൈന്‍, അതാണു ഗാറ്റെ നീഗ്രൊ മെര്‍ലൊട്ട്.