Wednesday, September 17, 2008

ഓലന്‍ - ബാച്ചിലര്‍ സ്റ്റൈല്‍.

ബാംഗ്ലൂരില്‍ നിന്നു നാട്ടിപോണെന്റെ ഒരാഴ്ച മുന്ന് അമ്മയെ വിളിച്ചു പറയും എന്തൊക്കെ കൂട്ടാന്‍ വേണം എന്ന് - അതില്‍ സ്തിരം ഒരു ഐറ്റം ആണു ഓലന്‍. അല്പം മനസ്സു വച്ചാ, നമുക്കു ഇവിടെ പാചകം ചെയ്യാം ഇതു. ഒരു സിമ്പിള്‍ കൂട്ടാന്‍, പക്ഷെ കിഡിലം ടേസ്റ്റ് (പാചകം ചെയ്യേണ്‍ഡപോലെ ചെയ്താല്‍ ;) ), അധികം എരിവൊ പുളിയൊ ഇല്ലാതതതു കൊണ്‍ഡു മലയാളി അല്ലാതത സഹ മുറിയന്മാര്‍കും ധൈര്യമായി ഇത് വിളമ്പാം.
ചേരുവകള്‍:
നല്ല കുമ്പളങ - ഇടത്തരം ഒന്ന്. തേങാപാല്‍ - ഒരു പാക്കറ്റ് ( ഹോം മെയ്ഡ് ആണു ഞാന്‍ ഉപയോഗിക്കാറ്) ഉണക്ക വന്‍ പയര്‍ - ഒരു പിടി (പിടിടെ അളവു കുമ്പളങെടെ വലുപ്പം പോലെ അഡ്ജസ്റ്റ് ചെയ്യുക) പച്ച മുളക് - 3-4 എണ്ണം. കറിവേപ്പില - ഒരു തണ്ടു. വെളിച്ചെണ്ണ - 2-3 ടേബിള്‍ സ്പൂണ്‍. ഉപ്പ് - സ്വാദിനു.
തയ്യാറാക്കുന്ന വിധം:
വന്‍പയര്‍ 4-5 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. (വേണമെങില്‍ രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇടാം) കുമ്പളങ തൊലി കളഞ്ഞു ചെറുതായി, കനം കുറച്ചു അരിയുക. ഒരു പ്രഷര്‍ കുക്കറില്‍ കുമ്പളങയും പയറും കീറിയ പച്ച മുളകും,ഉപ്പും എടുത്ത്, കഷ്ണങള്‍ മുങാന്‍ പാകത്തിനു വെള്ളം ചേര്‍ത്തു അടുപ്പത്തു വക്കുക. പയര്‍ വേവുന്നതു വരെ ഇതു കുക്കറില്‍ പാചകം ചെയ്യുക. അതിനു ശേഷം ഒരു ചീനചട്ടിയിലെക്കു ഇതു പകര്‍ത്തി, ചെറു തീയില്‍ വച്ചു ഇളക്കികൊണ്‍ഡിരിക്കുക. (കുമ്പളങ വേവുമ്പൊ വെള്ളം പുറത്തെക്കു വരും - അതിനാല്‍ വെള്ളം കുറചു മാത്രം ചെര്‍ത്താല്‍ മതി. ) കൂട്ടാന്‍ നല്ലോണം തിളച്ചു കുറുകിത്തുടങുമ്പൊള്‍ എകദേശം കാല്‍ പാക്കറ്റ് തേങാപ്പാല്‍ ഒഴിച്ചു ഇളക്കി അടുപ്പില്‍ നിന്നു ഇറക്കി വക്കുക. അതിലേക്കു വെളിച്ചെണ്ണയും കറിവെപ്പിലയും ചേര്‍ത്തു ഇളക്കി കുറച്ചു നേരം മൂടി വക്കുക. നല്ല സ്വാദിഷ്ടമായ ഓലന്‍ റെഡി. ( കുറച്ചു കൈപുണ്യം ഉന്‍ഡെങില്‍ കൂട്ടാന്‍ അസ്സലാവും - ഉറപ്പ് )

5 comments:

Prof.Mohandas K P said...
This comment has been removed by the author.
Prof.Mohandas K P said...

അല്ല മാഷേ ഓലനുള്ളപോള്‍ കാളന്‍ വേണ്ടെ? കാളനില്ലാതെ ഓലന്‍ വിളംപാറില്ല സദ്യയ്ക്‌.
നല്ല പുളിച്ച മോരില്‍ അല്പം തേങ്ങയും അരിപ്പൊടിയും കൂടി അരച്ചു ചേര്ത്തു കുറുക്കിയെടുതാല് നല്ല കാളനാവും. ചേനയോ നല്ല പഴുക്കാത്ത ഏത്തക്കയോ (നേന്ത്രക്കായ്) വലിയ കഷണം ആയി വേവിച്ച് ചേര്‍ത്താല്‍ ഉഗ്രന്‍. എല്ലാം കൂടി അല്പം (കന്യ്കാത്ത) വെളിച്ചെണ്ണയില്‍ കടുകും ഉലുവയും ചേര്ത്തു കടുകുവറുത്താല് ബഹുകേമം .

പിരിക്കുട്ടി said...

kollam k to....
veetil chennu undakkinokknam
ee olanum kalanum okke

കിഷോർ‍:Kishor said...

ബാച്ചിലര്‍-ഓലന്റെ ആള്‍ഗോരിഥത്തിനു നന്ദി . ഞാന്‍ ഒരു പെര്‍മനന്റ്-ബാച്ചി ആണേ!

പിന്നെ മാലതി പറഞ്ഞ പോലെ “ഓലനുള്ളപ്പോള്‍ കാളന്‍ വേണം” എന്നാണു പഴയ നിയമം. പക്ഷെ ബാച്ചികള്‍ക്കു വേണ്ടി അതില്‍ സ്വല്പം അയബു ചെയ്യാം!

നരിക്കുന്നൻ said...

ഓലനും മലതിയുടെ കാളനും നന്നായി. വായിൽ ഇപ്പഴേ കപ്പലോട്ടം തുടങ്ങി. ഇതൊക്കെ എനിക്ക് വളരെ ഇഷ്ടമാ....